ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

Published : Apr 13, 2021, 01:45 PM IST
ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

Synopsis

ഇന്നലെ രാവിലെ 10 ന് ജോലിസ്ഥലത്ത് വെച്ചാണ് സംഭവം. വാഹനത്തിന്റെ ടയര്‍ പഞ്ചറൊട്ടിച്ച് കാറ്റടിക്കുന്നതിനിടെയായിരുന്നു ദുരന്തം...

കോഴിക്കോട്: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി സൗദി അറേേബ്യയിൽ മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 10 ന് ജോലിസ്ഥലത്ത് വെച്ചാണ് സംഭവം. വാഹനത്തിന്റെ ടയര്‍ പഞ്ചറൊട്ടിച്ച് കാറ്റടിക്കുന്നതിനിടെയായിരുന്നു ദുരന്തം. പിതാവ്: കളരിക്കല്‍ ഉസ്മാന്‍. മാതാവ്: യു എം സുലൈഖ. ഭാര്യ: ലൈല. മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്