മൂന്നാറിൽ ക്ഷേത്രത്തിലും കടകളിലും വൻ കവർച്ച; അന്വേഷണം ഊർജ്ജിതം

By Web TeamFirst Published Dec 15, 2019, 10:26 PM IST
Highlights

മൂന്നുവർഷമായി മൂന്നാറിലെ വിവിധ മേഘലയിൽ നിരവധി മോഷണങ്ങൾ നടന്നെങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്നാർ കോളനിയിലെ ആറു വീടുകളിൽ നിന്നായി 30 പവൻ സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയിട്ട് മൂന്നുവർഷം പിന്നിടുകയാണ്. 

ഇടുക്കി: മൂന്നാറിലെ ഗ്രാമസലാന്റ് പാർവ്വതിയമ്മൻ അമ്പലത്തിലും സമീപത്തെ പെട്ടിക്കടയിലും വൻ മോഷണം. പണവും ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സാധന സാമഗ്രഹികളും നഷ്ടപ്പെട്ടു. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഗ്രാമസലാന്റ് എസ്റ്റേറ്റിൽ പാതയോരത്ത് സ്ഥിതിചെയ്യുന്ന അമ്പലത്തിലാണ് ഞയറാഴ്ച പുലർച്ചെ മോഷണം നടന്നത്. 

ക്ഷേത്രത്തിന്റെ കവാടത്തിലെ പൂട്ട് തല്ലിതകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ രണ്ട് ഫണ്ടാരങ്ങൾ കുത്തിതുറന്ന് പണവും ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ കിണ്ടി എന്നിവയും കവർന്നു. സമീപത്തെ കടയിൽ നിന്നും ചിട്ടിയടക്കാൻ സൂക്ഷിച്ചിരുന്ന 2000 രൂപയും 3000 രൂപയോളം വരുന്ന സാധനങ്ങളും മോഷണം പോയിട്ടുണ്ട്. ദേവികുളം പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നിലധികം പേരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മോഷണത്തിന് മൂന്നോടിയായി ഇവർ മദ്യപിക്കുകയും ഗ്ലാസുകൾ ക്ഷേത്ര പരിസരത്ത് ഉപേഷിച്ചതുമാണ് ഒന്നിലധികം മോഷ്ടാക്കളാണ് കൃത്യത്തിൽ പങ്കെടുത്തതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരാൻ കാരണം. മൂന്നുവർഷമായി മൂന്നാറിലെ വിവിധ മേഘലയിൽ നിരവധി മോഷണങ്ങൾ നടന്നെങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്നാർ കോളനിയിലെ ആറു വീടുകളിൽ നിന്നായി 30 പവൻ സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയിട്ട് മൂന്നുവർഷം പിന്നിടുകയാണ്. 

പൊലീസ് നായയുടെ സാന്നിധ്യത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഇക്കാനഗറിലും സമാനമായി മോഷണം നടന്നു. എന്നാൽ ഒന്നിൽപോലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
 

click me!