മുൻ വൈരാഗ്യം; മുഖംമൂടി സംഘം യുവാവിനെ വീടുകയറി ആക്രമിച്ചു

Published : Dec 15, 2019, 07:54 PM IST
മുൻ വൈരാഗ്യം; മുഖംമൂടി സംഘം യുവാവിനെ വീടുകയറി ആക്രമിച്ചു

Synopsis

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മുഖംമൂടിസംഘം വീടുകയറി ആക്രമിച്ചു. തടയാനെത്തിയ അമ്മയ്ക്കും പരുക്കേറ്റു.

ചേർത്തല: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മുഖംമൂടിസംഘം വീടുകയറി ആക്രമിച്ചു. തടയാനെത്തിയ അമ്മയ്ക്കും പരുക്കേറ്റു. ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് കിഴക്കേച്ചിറ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജോർജിന്റെ മകനായ 21കാരന്‍ എബിനെതിരെയാണ്  ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്‍റെ ഒരു കണ്ണിന് കാഴ്ചയില്ല.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് മാരകായുധങ്ങളുമായി എബിനെ ആക്രമിച്ചത്. തടയാനെത്തിയ അമ്മ ബിന്ദുവിനും പരുക്കേറ്റു.  എബിൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരു വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരങ്ങൾ. അർത്തുങ്കൽ പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഴുകുംവയൽ ഇരട്ട കൊലപാതകം: മകന്റെ ക്രൂരതയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണം?
വി.ഡി. സതീശന് ജിന്നയുടെ രാഷ്ട്രീയമെന്ന് എസ്. സുരേഷ്, വന്ദേ മാതരം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച