യുഎഇയില്‍ ബിസിനസില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം! യുവതിയെ പ്രവാസി ദമ്പതിമാർ പറ്റിച്ചു, പരാതി

Published : Apr 24, 2025, 05:22 AM ISTUpdated : Apr 24, 2025, 06:52 AM IST
യുഎഇയില്‍ ബിസിനസില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം! യുവതിയെ പ്രവാസി ദമ്പതിമാർ പറ്റിച്ചു, പരാതി

Synopsis

ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കാസര്‍കോട് ഉദിനൂര്‍ സ്വദേശിയായ യുവതിയെ പ്രവാസി ദമ്പതിമാർ നിക്ഷേപ തട്ടിപ്പിന് ഇരയാക്കി. 31 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർക്കെതിരെ യുവതി പരാതി നൽകി.

കോഴിക്കോട്: ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കാസര്‍കോട് ഉദിനൂര്‍ സ്വദേശിയായ യുവതിയെ പ്രവാസി ദമ്പതിമാർ നിക്ഷേപ തട്ടിപ്പിന് ഇരയാക്കിയെന്ന് പരാതി. 31 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. യുഎഇയില്‍ ബിസിനസില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം നല്‍കാമെന്നായിരുന്നുവത്രെ പ്രവാസി ദമ്പതികളുടെ വാഗ്ദാനം. പക്ഷേ നിക്ഷേപിച്ച തുക പോലും തിരികെ നല്‍കിയില്ല.

ഇതോടെയാണ് ഉദിനൂര്‍ സ്വദേശിയായ ഷറഫുന്നീസ, ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് വടകര സ്വദേശി ഷഫറിന്‍, ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ഷഫറിനെ പരിചയപ്പെടുന്നത്. പിന്നീട് കുടുംബ സുഹൃത്തുക്കളായി മാറി. പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള വരുമാനവും ലോണ്‍ എടുത്തും മറ്റുമുള്ള കാശുമാണ് നിക്ഷേപിച്ചതെന്ന് യുവതി പറഞ്ഞു. എത്രയും വേഗം പണം തിരികെ കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ദമ്പതികള്‍ കൂടുതല്‍ പേരെ പറ്റിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഷഫറുന്നീസ പറഞ്ഞു.\

കൊട്ടാരക്കരയിൽ പരിശോധന; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനും സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവ് പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി