സത്കാരമെന്ന് പറഞ്ഞ് താമസ സ്ഥലത്തെത്തിച്ചു, ജ്യൂസിൽ മദ്യം കലർത്തി ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്

Published : Nov 01, 2024, 02:54 PM IST
സത്കാരമെന്ന് പറഞ്ഞ് താമസ സ്ഥലത്തെത്തിച്ചു, ജ്യൂസിൽ മദ്യം കലർത്തി ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്

Synopsis

കൂടെ ജോലിചെയ്തിരുന്ന ജീവനക്കാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്

മലപ്പുറം: ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. വീട്ടിൽ സത്കാരമുണ്ടെന്ന് പറഞ്ഞ് താമസ സ്ഥലത്തെത്തിച്ച ശേഷമായിരുന്നു പീഡനം. പെരിന്തൽമണ്ണ സ്വദേശി ജോൺ പി ജേക്കബി (42) നാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷ വിധിച്ചത്.

കൂടെ ജോലിചെയ്തിരുന്ന ജീവനക്കാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2021ൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പ്രതി, യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 

പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധിക കഠിന തടവ് അനുഭവിക്കണം. പിഴ അടച്ചാൽ സംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു