ദീപാവലി ആഘോഷത്തിനിടെ അമിത വേഗതയിലെത്തി, ബൈക്കുകൾ കൂട്ടിയിടിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

Published : Nov 01, 2024, 12:12 PM IST
ദീപാവലി ആഘോഷത്തിനിടെ അമിത വേഗതയിലെത്തി, ബൈക്കുകൾ കൂട്ടിയിടിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ്  മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു  യുവാക്കൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ ( 24 ), സഞ്ജയ് (22), കേശവൻ (24) എന്നിവർ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. ദീപാവലി ആഘോഷത്തിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെടുന്നത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ്  മണിയോടെയാണ് അപകടം നടന്നത്.  

കമ്പം ഗൂഡല്ലൂർ റോഡിൽ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവർ സഞ്ചരിച്ച ബൈക്കും  ഗുഡല്ലൂരിൻ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഗൂഡല്ലൂർ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More : '3 ദിവസമായി മരുന്ന് കഴിച്ചില്ല, ഭാര്യയെ വെട്ടിയത് ഭക്ഷണത്തിന് വിളിച്ചപ്പോൾ'; കുര്യൻ മാനസിക അസ്വാസ്ഥ്യമുള്ളയാൾ
 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും