അവയവ ദാനം ഇസ്ലാമിക നിയമനുസരിച്ച് അനുവദനീയമോ? പഠനവുമായി സമസ്ത നേതാവ്, ആശംസകളുമായി ജിഫ്രി തങ്ങള്‍

Published : Jan 20, 2024, 11:10 AM IST
അവയവ ദാനം ഇസ്ലാമിക നിയമനുസരിച്ച് അനുവദനീയമോ? പഠനവുമായി സമസ്ത നേതാവ്, ആശംസകളുമായി ജിഫ്രി തങ്ങള്‍

Synopsis

മതവിരുദ്ധമാണന്ന ധാരണയില്‍ വിശ്വാസികള്‍ അവയവം ദാനം ചെയ്യാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പുറത്തിറക്കിയതെന്ന് മുസ്തഫുല്‍ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: അവയവ ദാനം ഇസ്ലാമിക നിയമമനുസരിച്ച് അനുവദനീയമാണെന്ന പഠനവുമായി ഇസ്ലാമിക പണ്ഡിതന്‍. അവയവദാനം പ്രമാണങ്ങളില്‍ എന്ന പേരില്‍ സമസ്ത മുശാവറാ അംഗം എം പി മുസ്തഫുല്‍ ഫൈസി രചിച്ച പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. മതവിരുദ്ധമാണന്ന ധാരണയില്‍ വിശ്വാസികള്‍ അവയവം ദാനം ചെയ്യാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പുറത്തിറക്കിയതെന്ന് മുസ്തഫുല്‍ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അവയവ ദാനം മത വിരുദ്ധമാണോയെന്ന കാര്യത്തില്‍ കേരളത്തിലെ ഇസ്ലാം മത പണ്ഡിതരില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും അവയവം ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും മതനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്നവരാണ് അധികവുമെന്നും എംപി മുസ്തഫുല്‍ ഫൈസി പറയുന്നു.

തെറ്റിദ്ധാരണ മൂലം അവയവം ദാനം ചെയ്യാന്‍ ആളുകള്‍ മടിക്കുന്നത് ഡോക്ടര്‍മാരുള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സമസ്ത ഇകെ വിഭാഗം നേതാവും മത പണ്ഡിതനുമായ മുസ്തഫുല്‍ ഫൈസി അവയവദാനം പ്രമാണങ്ങളില്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.ഇസ്ലാമികമായി തെറ്റാണെന്ന് കരുതി അവയവം ദാനം ചെയ്യാതിരിക്കരുതെന്നും നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് തന്നെ അവയവ ദാനം നടത്താമെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. രക്തദാനവും അനുവദനീയമാണ്. കൃത്രിമാവയവങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിലും തെറ്റില്ല. ലോക മുസ്ലീം പണ്ഡിതരുടെയുള്‍പ്പെടെ അഭിപ്രായങ്ങളും ഖുര്‍ ആന്‍ വചനങ്ങളുമൊക്കെ ഈ വാദങ്ങള്‍ക്ക് തെളിവായി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുള്‍പ്പെടെയുള്ളവര്‍ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മൂലധന ചെലവിൽ കുതിച്ച് ചാട്ടം,7വർഷത്തിനിടയിലെ വലിയ നിരക്ക്,കണക്കുകളിങ്ങനെ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശീതള പാനീയ സ്ട്രോയിൽ ഒളിപ്പിച്ച് പൊതു ഇടത്തിൽ തള്ളും, ഫോട്ടോ കസ്റ്റമർക്ക് അയക്കും, ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്