പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിലെത്തുന്നു

Published : Feb 22, 2024, 08:54 PM IST
പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിലെത്തുന്നു

Synopsis

പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിൽ എത്തുന്നു

പട്ടാമ്പി: പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിൽ എത്തുന്നു. പട്ടാമ്പി ഗവൺമെന്റ് കോളേജിലാണ് കവി എത്തുന്നത്. കോളേജിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ ഏഴാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായാണ് അമീർ എത്തുന്നത്. 

ഹിബ്രു ഭാഷയിൽ കവിത എഴുതുന്ന അമീർ ഓറിന്റെ കവിതകളും നോവലുകളും അമ്പതിലധികം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരെ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന അമീർ ജെറുസലേമിലെ ഹിബ്രു സർവ്വകലാശയിൽ പ്രാചീന ഗ്രീക്ക് മതപഠന വിഭാഗത്തിൽ പ്രൊഫസർ ആണ്.

 കാർണിവൽ ഉദ്ഘാടനവേദിയിൽ അമീർ ഒറിനെ കൂടാതെ സച്ചിദാനന്ദൻ, കെ ജി എസ്, വി കെ ശ്രീരാമൻ  തുടങ്ങിയവരും  പങ്കെടുക്കും  ഫെബ്രുവരി 27, 28, 29 തീയതികളിലാണ്  കവിതയുടെ കാർണിവൽ നടക്കുന്നത്. രാജ്യത്തിനകത്തും നിന്നും പുറത്തുനിന്നും നൂറോളം കവികളും സാംസ്കാരിക പ്രവർത്തകരും കവിതയുടെ കാർണിവലിൽ അതിഥിയായി എത്തുന്നുണ്ട്.

ബേപ്പൂരുന്നുള്ള ഉരു, അങ്ങ് ഖത്തർ തുറമുഖത്തേക്ക്! 3 കോടിയുടെ ആഡംബരം, ആരും കണ്ടാൽ ഒന്ന് കൊതിച്ച് പോകും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു