ആറ്റുനോറ്റ് ജങ്കാർ വന്നു, പക്ഷേ വലഞ്ഞ് തൃക്കുന്നപ്പുഴ നിവാസികള്‍, ഇതിലും ഭേദം താൽക്കാലിക പാലം, പ്രതിഷേധം

Published : Sep 30, 2023, 12:49 PM ISTUpdated : Sep 30, 2023, 01:03 PM IST
ആറ്റുനോറ്റ് ജങ്കാർ വന്നു, പക്ഷേ വലഞ്ഞ് തൃക്കുന്നപ്പുഴ നിവാസികള്‍, ഇതിലും ഭേദം താൽക്കാലിക പാലം, പ്രതിഷേധം

Synopsis

ഒരു മണിക്കൂറിലധികം കാത്തുനിന്നാലേ യാത്രക്കാർക്ക് മറുകര എത്താനാകൂ. ഇരുചക്ര വാഹനങ്ങളെങ്കിലും കടന്നു പോകുന്ന തരത്തിൽ താൽക്കാലിക പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ആലപ്പുഴ: തൃക്കുന്നപ്പുഴ ചീപ്പ് നവീകരണത്തിന്‍റെ ഭാഗമായി, പാലം പൊളിക്കുന്നതിന് പകരം ആരംഭിച്ച ജങ്കാർ സർവീസ് ജനങ്ങളെ വലയ്ക്കുന്നു. ഒരു മണിക്കൂറിലധികം കാത്തുനിന്നാലേ യാത്രക്കാർക്ക് മറുകര എത്താനാകൂ. ഇരുചക്ര വാഹനങ്ങളെങ്കിലും കടന്നു പോകുന്ന തരത്തിൽ താൽക്കാലിക പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ട്രയൽ റൺ എന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് തൃക്കുന്നപ്പുഴയില്‍ പാലം ഇരുവശവും അടച്ച് പകരം ജങ്കാർ സർവീസ് ആരംഭിച്ചത്. പക്ഷെ രാവിലെയും വൈകിട്ടുമുള്ള തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്.

ഒരു മണിക്കൂറിലധികം കാത്തുനിന്നാലേ യാത്രക്കാർക്ക് മറുകര എത്താനാകൂ. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ ഏറെ ബുദ്ധിമുട്ടുന്നു. ഇരു കരകളിലും വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. താത്കാലിക പാലം നിര്‍മിച്ച് ഇരുചക്ര വാഹനങ്ങളെയെങ്കിലും കടത്തി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം നിലവിലുള്ള പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് ഇവര്‍ പറയുന്നു.

ഇഴഞ്ഞു നീങ്ങുന്ന ചീപ്പ് നിർമാണമാണ് ആശങ്കയ്ക്ക് മറ്റൊരു കാരണം. തൃക്കുന്നപ്പുഴ ചീപ്പിന്റെ നവീകരണം ഏഴ് വർഷം മുമ്പാണ് ആരംഭിച്ചത്. പകുതി ജോലി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. പാലം പൊളിക്കുന്നതിനെതിരെ ജനപ്രതിനിധികൾ പ്രതിഷേധവുമായി ആദ്യഘട്ടത്തിൽ രംഗത്തുവന്നെങ്കിലും പിന്നീട് കരാർ കമ്പനിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം മൗനത്തിലായെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

നിലമ്പൂരിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈ തേങ്ങ പറിച്ചെറിഞ്ഞൊടിച്ച് കുരങ്ങ്

വീഡിയോ സ്റ്റോറി കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി