സൈബർ വിഭാഗവും പരിശോധന നടത്തി. കഴിഞ്ഞ നവംബറിലും ബാങ്കിൽ വ്യാജ ബോംബു ഭീഷണി ഉണ്ടായിരുന്നു. അന്നും സമാനമായ രീതിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ വിഴിഞ്ഞം ശാഖയിൽ വീണ്ടും വ്യാജ ബോംബു ഭീഷണി. ഭീഷണി വന്നതിന് പിന്നാലെ പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവർ എത്തി പരിസരമടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുക്കോലയിലെ ശാഖയിൽ രാവിലെയാണ് ഇ-മെയിലിൽ വഴി ബോംബ് ഭീഷണിയെത്തിയത്. ബാങ്കിൽ ബോംബു വച്ചിട്ടുണ്ടെന്നും 11 ഓടെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങണമെന്നുമായിരുന്നു ഭീഷണിയെന്ന് മാനേജർ പറയുന്നു.
സൈബർ വിഭാഗവും പരിശോധന നടത്തി. കഴിഞ്ഞ നവംബറിലും ബാങ്കിൽ വ്യാജ ബോംബു ഭീഷണി ഉണ്ടായിരുന്നു. അന്നും സമാനമായ രീതിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. എവിടെ നിന്നാണ് ഭീഷണിയെത്തുന്നതെന്ന വിവരവും ഇതേവരെ ലഭിച്ചിട്ടില്ല.
