വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ

Published : Apr 06, 2019, 10:56 AM IST
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ

Synopsis

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനുജോയ് എന്ന് പൊലീസ് അറിയിച്ചു. 

നെയ്യാറ്റിൻകര: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പിൽ ആർ ജെ നിവാസിൽ അനുജോയിയെ ആണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

മാർച്ച് 29 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരസേനയിലെ സൈനികനായ അനുജോയ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. സംഭവ ശേഷം അനുജോയ് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എഫ്ഐആർ പാങ്ങോട് മിലിട്ടറി ക്യാമ്പിന് കൈമാറുകയും ചെയ്തു.

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനുജോയ് എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിർണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്
ജോലി സമ്മർദ്ദം, ട്രാൻസ്ഫർ അപേക്ഷയും തള്ളി; നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിക്കായി തെരച്ചിൽ