ഓട്ടത്തിനിടയില്‍ ജെസിബി പാലത്തിന് മുകളില്‍ നിന്നുപോയി; ദേശീയ പാതയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങി

Published : Sep 12, 2023, 05:37 PM IST
ഓട്ടത്തിനിടയില്‍ ജെസിബി പാലത്തിന് മുകളില്‍ നിന്നുപോയി; ദേശീയ പാതയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങി

Synopsis

കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ ജെസിബിയാണ് ഓട്ടത്തിനിടെ പെട്ടെന്ന് പാലത്തിന് മുകളില്‍ കുടുങ്ങിയത്. ഇതോടെ രൂക്ഷമായ ഗതാഗതക്കുരുപ്പ് രൂപപ്പെട്ടു.

അമ്പലപ്പുഴ: ജെസിബി തകരാറിലായി വഴിയില്‍ കുടങ്ങിയതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. കാക്കാഴം റെയിൽവെ മേൽപ്പാലത്തിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോയ ജെസിബി ഓട്ടത്തിനിടയിൽ മേൽപ്പാലത്തിന്റെ മധ്യ ഭാഗത്തു വെച്ച് നിന്നു പോകുകയായിരുന്നു. ഇതോടെ ദേശീയ പാതയിലൂടെ വന്നിരുന്ന വാഹനങ്ങള്‍ കിലോ മീറ്ററുകളോളമാണ് കുടുങ്ങിക്കിടന്നു. 

രാവിലെയായതിനാൽ സ്കൂൾ വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു. അത്യാസന്ന നിലയിലായ രോഗികളുമായി പോയ ആംബുലൻസുകളും ഈ ഗതാഗതക്കുരുക്കിൽ വലഞ്ഞു. അമ്പലപ്പുഴ പോലീസും ഹൈവേ പോലീസുമെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീട് മറ്റൊരു ജെസിബി എത്തിച്ച് തകരാറിലായ ജെസിബി മേൽപ്പാലത്തിന്റെ ഒരു ഭാഗത്തേക്ക് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മേൽപ്പാലത്തിൽ പല സ്ഥലങ്ങളിലായി രൂപപ്പെട്ട വലിയ കുഴികൾ രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതിന് ഇടയിലാണ് ജെസിബി തകരാറിലായതു മൂലം അപ്രതീക്ഷിതമായി ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. 

Read also: കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

അതേസമയം പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകി നിയമ ലംഘനം നടത്തിയതിന് കഴിഞ്ഞ ദിവസം മാത്രം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്.ഇതിൽ ആറു പേരും വീട്ടമ്മമാരാണ്. 18 പേരിൽ നിന്നായി കോടതി 5,07,750 രൂപ പിഴയായി ഈടാക്കി. മാത്രമല്ല എല്ലാവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആറുപേർ കാൽലക്ഷം രൂപ വീതം പിഴയൊടുക്കി യപ്പോൾ 12 പേർക്ക് 30,250 രൂപ വീതമാണ് പിഴശിക്ഷ ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ ജയിൽവാസം വേണ്ടി വരുമെന്ന ജഡ്ജി യുടെ വിധിയെ തുടർന്ന് 18 പേരും വൈകിട്ട് വരെ കോടതി പരിസരത്ത് തടവനുഭവിച്ചശേഷം പിഴയടക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു