കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു 

Published : Sep 12, 2023, 05:09 PM ISTUpdated : Sep 12, 2023, 05:13 PM IST
കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു 

Synopsis

കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്‌നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു

കാസർകോട്: കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുമംഗലി - സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്‌നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അമ്മയെയും കുഞ്ഞിനേയും  കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ ചെളിയിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുകയാണ്. യുവതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. 

കാത്തിരിപ്പിന് അവസാനം! കേരളത്തിന്‍റെ ട്രാക്കിലേക്ക് രണ്ടാം വന്ദേഭാരത്, റൂട്ടടക്കം വിവരിച്ച് എം കെ രാഘവൻ

asianet news

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി