
തിരുവനന്തപുരം: വെള്ളായണിക്കായലിൽ മീൻപിടിക്കുന്ന തൊഴിലാളിയുടെ വല കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെണ്ണിയൂർ സ്വദേശി സജിയെ(45)യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കായൽത്തീരത്ത് സൂക്ഷിച്ചിരുന്ന വലയെടുത്ത് അക്കരെ കൊണ്ടുപോയാണ് ഇയാൾ കത്തിച്ചത്. വെണ്ണിയൂർ കല്ല് കുത്തിയ വിളവീട്ടിൽ ശ്യാം ജോണിന്റെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം രൂപ വിലവരുന്ന വലയാണ് രാത്രി ഇയാൾ കത്തിച്ചത്.
സ്ഥിരമായി വള്ളവും വലയും വച്ചിരിക്കുന്ന കായലിന്റെ വവ്വാമൂല തുടലിവിള ഭാഗത്തുനിന്നും വല മോഷ്ടിച്ച് കോളിയൂർ ഭാഗത്തെ തെങ്ങിൻ തോപ്പിലെത്തിച്ച് കത്തിക്കുകയായിരുന്നു. ഉടമ രാവിലെ മീൻ പിടിക്കാൻ എത്തിയപ്പോഴാണ് വല കാണാതായത് അറിയുന്നത്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശ്യാമിന് പ്രദേശത്തു നിന്നും കാര്യമായ രീതിയിൽ മീൻ ലഭിക്കുമായിരുന്നു. ഇത് ഇഷ്ടപ്പെടാതെയാണ് തീ വെച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam