ഇടുക്കിയിൽ ഇനി അറിയിപ്പുകൾ ഹിന്ദിയിലും

By Web TeamFirst Published Feb 25, 2019, 11:32 PM IST
Highlights

മലയാളത്തില്‍ മാത്രം നടത്തിയിരുന്ന അനൗണ്‍സ്‌മെന്റില്‍ ഹിന്ദി ഭാഷയും ഇടംപിടിച്ചു.  ഇടക്കാലങ്ങളില്‍ തമിഴ് തൊഴിലാളികള്‍ക്കായി തമിഴില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഹിന്ദിയില്‍ അനൗണ്‍സ്‌മെന്റ് അറിയിക്കുന്നത്

ഇടുക്കി: ജീപ്പ് പ്രത്യേക രീതിയില്‍ അലങ്കരിച്ച് അനൗണ്‍സ്‌മെന്റ് നടത്തുന്ന രീതി കുടിയേറ്റകാലം മുതല്‍ക്കേ ഹൈറേഞ്ചില്‍ നിലവിലുള്ളതാണ്. ആഘോഷങ്ങളുടെ വിവരങ്ങളും, പ്രത്യകം അറിയിപ്പുകളും എല്ലാം ഇത്തരത്തില്‍ അലങ്കരിച്ച ജീപ്പുകളില്‍കൂടി അറിയുന്നത് ഹൈറേഞ്ചിലെ ജനതയ്ക്ക് ആവേശമാണ്. എന്നാല്‍ ഇത്രയും നാളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിലാണ് ഫെസ്റ്റിന്റെ അനൗണ്‍സ്‌മെന്റ്. 

മലയാളത്തില്‍ മാത്രം നടത്തിയിരുന്ന അനൗണ്‍സ്‌മെന്റില്‍ ഹിന്ദി ഭാഷയും ഇടംപിടിച്ചു.  ഇടക്കാലങ്ങളില്‍ തമിഴ് തൊഴിലാളികള്‍ക്കായി തമിഴില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഹിന്ദിയില്‍ അനൗണ്‍സ്‌മെന്റ് അറിയിക്കുന്നത്. തോട്ടം മേഖലയില്‍ ജോലി നോക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ഫെസ്റ്റിന്റെ വിവരങ്ങള്‍ അരിയിക്കുന്നതിനായാണ് അനൗണ്‍സ്‌മെന്റ് ഹിന്ദിയില്‍ നടത്തിയത്. നെടുങ്കണ്ടത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. സേനാപതി വേണു ആണ് ഹിന്ദിയിലുള്ള അനൗണ്‍സ്‌മെന്റിന് നേതൃത്വം നല്‍കുന്നത്.

click me!