പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Published : Feb 25, 2019, 09:27 PM ISTUpdated : Feb 26, 2019, 01:02 AM IST
പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Synopsis

തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്ത് വാതിലടച്ചു കുറ്റിയിട്ട ശേഷം ജീവനൊടുക്കിയതാണെന്ന് കരുതുന്നു. എസ്റ്റേറ്റ് ഫാക്ടറിയിലെ ഡ്രൈവറായ പിതാവ് ഉച്ചകഴിഞ്ഞ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വാതിലില്‍ മുട്ടുകയും ഏറെ നേരം അകത്തു നിന്നും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു

ഇടുക്കി. പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വീരപാണ്ടി ചാമുണ്ഡി ദമ്പതികളുടെ മകളായ പതിനേഴുകാരിയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ബോഡി നായ്ക്കന്നൂരില്‍ പഠിക്കുകയായിരുന്നു. ഇന്നലെയാണ് സ്വന്തം വീട്ടിലെത്തിയത്. 

തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്ത് വാതിലടച്ചു കുറ്റിയിട്ട ശേഷം ജീവനൊടുക്കിയതാണെന്ന് കരുതുന്നു. എസ്റ്റേറ്റ് ഫാക്ടറിയിലെ ഡ്രൈവറായ പിതാവ് ഉച്ചകഴിഞ്ഞ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വാതിലില്‍ മുട്ടുകയും ഏറെ നേരം അകത്തു നിന്നും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

13ാം നാൾ ലക്ഷ്യം കണ്ടു, വയനാട്ടിലെ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകാൻ ശ്രമം
കാറിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍; പ്രവാസി യുവാവിന്റെ മരണം കാറിടിച്ചല്ലെന്ന് പൊലീസ്