രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

By Web TeamFirst Published Jun 28, 2021, 8:26 PM IST
Highlights

ജീപ്പ് യാത്രികരായ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ശ്യാം വി. ശശി, കോട്ടയം പുതുപ്പള്ളി സ്വദേശി ജോര്‍ജ് എന്നിവരാണ് മരിച്ചത്.
 

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ജീപ്പ് യാത്രികരായ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ശ്യാം വി. ശശി, കോട്ടയം പുതുപ്പള്ളി സ്വദേശി ജോര്‍ജ് എന്നിവരാണ് മരിച്ചത്.  ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന  ജീപ്പുമാണ് കൂട്ടിയിടിച്ചത്.

കഴിഞ്ഞ ദിവസം രാമനാട്ടുകര ബൈപ്പാസില്‍ അമിത വേഗതയിലെത്തിയ ബൊലേറൊ കാര്‍ ലോറിയിലിടിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിന് സംരക്ഷണം നല്‍കാനെത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശികളായിരുന്നു മരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!