
ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛര്‍ദിയും വയറിളക്കവും മറ്റ് ലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചിലയിടങ്ങളില്‍ നിന്നും സമാനലക്ഷങ്ങളോടെ കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ചയോടെ ചികിത്സ തേടിയവര്‍ വര്‍ധിക്കുകയായിരുന്നു.
നഗരത്തിലെ സക്കറിയാ ബസാര്‍, കാഞ്ഞിരംചിറ, വട്ടപ്പള്ളി, ലജ്ജ്‌നത്ത്, സീവ്യൂ തുടങ്ങിയ വാര്‍ഡുകളിലാണ് പ്രധാനമായും ഭക്ഷ്യവിഷബാധ സംശയിക്കുന്നത്. ആര്യാട് പഞ്ചായത്തിലും കൂടുതലാണ്. ചിക്കന്‍, മുട്ട, വെള്ളം എന്നിവയില്‍ കൂടെയാണ് രോഗം പകര്‍ന്നതെന്നാണ് സംശയം. ഒരാഴ്ചയായി ദിവസേന 20ല്‍ ഏറെ രോഗികളാണ് കടപ്പുറം ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ശുദ്ധജലം പരിശോധിക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam