താമരശ്ശേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു, താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക്

Published : Jan 28, 2025, 05:51 PM IST
താമരശ്ശേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു, താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക്

Synopsis

ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിലാണ് ഇന്നലെ രാത്രി പത്തോടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കോഴിക്കോട്: നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അസീം(27), മലപ്പുറം സ്വദേശികളായ ഷാനിദ്(22), നിയാസ്(22), ആദില്‍ റമീസ്(21), കോഴിക്കോട് സ്വദേശി അമീന്‍(24), നന്മണ്ട സ്വദേശി ഷാദില്‍(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.  

ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിലാണ് ഇന്നലെ രാത്രി പത്തോടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വയനാട് ഭാഗത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും റോഡിലേക്ക് പരന്ന ഓയില്‍ മുക്കത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കഴുകി വൃത്തിയാക്കി. സംഭവ സ്ഥലത്ത് അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.

ചെന്നൈയിൽ താമസിക്കുന്ന നാദാപുരം സ്വദേശിയുടെ വീട്ടിൽ ആക്രമണം,ഒറ്റ രാത്രിയിൽ അടിച്ചുതകർത്തത് 15 ജനൽ ചില്ലുകൾ

നാദാപുരത്തെ തോട്ടിലൊരു വലിയ ചാക്ക്, നാട്ടുകാർ പഞ്ചായത്തിൽ അറിയിച്ചു, പരിശോധനയിൽ കണ്ടത് ബ്യൂട്ടിപാർലർ മാലിന്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ