''ജീവൻ ഉത്സവ്'; ജീവിതകാലം മുഴുവൻ വരുമാനവും ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി

Published : Dec 01, 2023, 03:46 PM IST
''ജീവൻ ഉത്സവ്'; ജീവിതകാലം മുഴുവൻ വരുമാനവും ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി

Synopsis

90 ദിവസം മുതൽ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ ചേരാം.

കൊച്ചി: ആജീവനാന്ത വരുമാനവും ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം നൽകുന്ന പുതിയ പദ്ധതിയുമായി എല്‍ഐസി. 10 ശതമാനം നിരക്കിൽ വരുമാനം ഉറപ്പ് നൽകുന്ന ' ജീവൻ ഉത്സവ് ' പദ്ധതി എല്‍ഐസി ചെയര്‍മാൻ സിദ്ധാര്‍ത്ഥ് മൊഹന്തി അവതരിപ്പിച്ചു. 90 ദിവസം മുതൽ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ ചേരാം.

5 മുതൽ 16 വര്‍ഷം വരെയാണ് പ്രീമിയം അടവ് കാലാവധി. നിശ്ചിത കാലാവധിക്ക് ശേഷം പോളിസി തുകയുടെ 10 ശതമാനം ഗാരന്‍റീഡ് ഇൻകം ബെനിഫിറ്റായി ആജീവനാന്തം ലഭിക്കും. ഫ്ലെക്സി ഓപ്ഷൻ തെരഞ്ഞെടുക്കുന്നവര്‍ക്ക്  5.5 ശതമാനം വാര്‍ഷിക കൂട്ടുപലിശയോടെ ഈ പദ്ധതിയിൽ തന്നെ ഇൻകം ബെനിഫിറ്റ് നിക്ഷേപിക്കാനും നിബന്ധനകൾക്ക് വിധേയമായി പിന്‍വലിക്കാനും കഴിയും.

കൂടുതൽ വിവരങ്ങൾക്ക്  https://licindia.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സതീശന്മാരും വിജയന്മാരും 'ഹാപ്പി'; സൗജന്യമായി കിട്ടിയത് മന്തി; വേറിട്ട ആഘോഷവുമായി കാസർകോട്ടെ ഹോട്ടലുകൾ
സച്ചിൻ പിടിയിലായത് അറസ്റ്റ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകും വഴി, യുവതിയുടെ പരാതിയിൽ ഗുരുതര ആരോപണം; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, പണവും സ്വർണവും തട്ടി