തോൾ സഞ്ചിയിലെന്താ? ബസിലെ ചെക്കിംഗിനിടെ പതുക്കെ മുങ്ങി, സംശയം തോന്നി പൊലീസ് പിന്നാലെ, താരാനാഥ് വടകരയിൽ പിടിയിൽ

Published : Dec 01, 2023, 03:18 PM ISTUpdated : Dec 01, 2023, 03:22 PM IST
തോൾ സഞ്ചിയിലെന്താ? ബസിലെ ചെക്കിംഗിനിടെ പതുക്കെ മുങ്ങി, സംശയം തോന്നി പൊലീസ് പിന്നാലെ, താരാനാഥ് വടകരയിൽ പിടിയിൽ

Synopsis

കണ്ണൂരിൽ നിന്ന് കോഴിക്കോട് ബസിൽ കയറിയ 56കാരന്‍ വാഹന പരിശോധന കണ്ട് ഇറങ്ങിപ്പോവുമ്പോഴാണ് ചോദ്യം ചെയ്‌തത്

കോഴിക്കോട്: വടകര അഴിയൂരിൽ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സത്താറ ജില്ലയിൽ കൊറേഗാ താലൂക്ക് റഹ്‌മത്ത്ഫൂർ അതാനി വീട്ടിൽ താരനാഥ് പുണ്ഡലിക്സ് അതാനിയെയാണ് (56) പിടികൂടിയത്. ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ എൻ  റിമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഷോൾഡർ ബാഗിലാക്കിയ കഞ്ചാവുമായി ബസിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന താരനാഥിനെ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. കണ്ണൂരിൽ നിന്ന് കോഴിക്കോട് ബസിൽ കയറിയ ഇയാൾ വാഹന പരിശോധന കണ്ട് ഇറങ്ങിപ്പോവുമ്പോഴാണ് ചോദ്യം ചെയ്‌തതും കഞ്ചാവ് കണ്ടെടുത്തതും.  8.8 കിലോ ഉണക്കിയ കഞ്ചാവ് രണ്ട് കെട്ടുകളിലാക്കി ബാഗിൽ അടുക്കിവെച്ച നിലയിലായിരുന്നു.

ആലുവയിൽ കാറിനെ ചെയ്സ് ചെയ്തെത്തി, ദമ്പതികളെ ഇടിവള കൊണ്ട് മർദിച്ചവശരാക്കി, കാറും പണവുമായി കടന്ന ഷെഫീഖ് പിടിയിൽ

സ്പെഷ്യൽ സ്ക്വാഡ് പ്രിവന്‍റീവ് ഓഫീസർ പി കെ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി എ ജസ്റ്റിൻ, പി വിപിൻ, ഡ്രൈവർ എൻ പി പ്രബീഷ്, അഴിയൂർ എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ മിൽട്ടൻ മെൽവിൻ സെക്യൂറ, സിഇഒമാരായ സി എം പ്രജിത്, ഇ കെ സുരേന്ദ്രൻ, വി ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ വടകര കോടതി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അവസരം കുറഞ്ഞാൽ മറ്റ് പാര്‍ട്ടികളെ മണിയടിക്കുന്ന ശങ്കറുമാർക്ക് മനസ്സിലാകില്ല', ശരത്തിന്റെയും കൃപേഷിന്റെയും ചിത്രവും കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
മാസങ്ങളായി ചങ്ങലയിൽ ബന്ധിതൻ, പാപ്പാന്മാർക്ക് അടുത്തുവരാൻ ഭയം; സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റി