
ചാരുംമൂട്: ജിനുവും കുടുംബവും തുന്നി ചേർത്തത് മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും വർണ്ണക്കൊടി. ജാതിയും മതങ്ങളുടെയും പേരിൽ മനുഷ്യരെ പരസ്പരം ശത്രുക്കളാക്കുന്നത് കാണുന്ന കാലത്തുള്ള ഇത്തരം ഒത്തുചേരലുകളാണ് മതസൗഹാർദ്ദത്തിന് കരുത്താവുന്നത്.
ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗ്ഗാ ശെരീഫിലെ തയ്ക്കാ അപ്പായുടെ ആണ്ടുനേർച്ചക്ക് കൊടിതുന്നി എത്തിച്ചത് പത്തനംതിട്ട കലഞ്ഞൂർ കടുവിനാൽ വീട്ടിൽ ജിനുവും കുടുംബവുമാണ്. പാരമ്പരാഗതമായി പള്ളിയിലെ ആണ്ടുനേർച്ചക്ക് ഉയർത്തുന്ന കൊടി അതിന്റെ എല്ലാ ചൈതന്യത്തോടും കൂടി തുന്നുന്നതും ജിനുവാണ്.
ഇന്നലെ കാലത്തുതന്നെ കൊടി കൈമാറാൻ ബിനുവിനോപ്പം ഭാര്യ ഗൗമിത്ര, ഭാര്യാ മാതാവ് ഗീത, ഭാര്യ സഹോദരി രേഷ്മ, മക്കളായ ജഗത്, ജൈത്രി എന്നിവരും എത്തിയിരുന്നു. കൊടി ഏറ്റുവാങ്ങിയ ജമാഅത് ഭാരവാഹികൾ മധുരം നൽകിയാണ് ഇവരെ സ്വീകരിച്ചത്. സുബ്ഹി നമസ്കാരത്തിനു ശേഷം ജമാ അത്ത് പ്രസിഡന്റ് എം എ സലാം കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
Read more: ന്യുന മർദ്ദം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴ മുന്നറിയിപ്പ്, ജില്ലകളിലെ അലർട്ടുകൾ ഇങ്ങനെ...
കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്
കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.
ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നല്‍കിയത്. കഴിഞ്ഞ ഒറ്റവര്‍ഷം ആറര ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നല്‍കുന്നതിനായി 612 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.