
ആലപ്പുഴ: ധൻബാദ് എക്സ്പ്രസ്സിൽ നിന്നും 3.353 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തെന്ന് എക്സൈസ് അറിയിച്ചു. ആലപ്പുഴയിൽ എക്സൈസും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ഷുക്കൂർ, ഇ കെ അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, രതീഷ്, സുർജിത്, വിപിൻ, സുബിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവരുമുണ്ടായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.
അതിനിടെ കോഴിക്കോട്ട് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ആന്ധ്രാ പ്രദേശ് സ്വദേശിയെ എക്സൈസ് പിടികൂടി. ജെന്നി സോമേഷ് (23 വയസ്) എന്നയാളാണ് രണ്ട് കിലോഗ്രാമിലധികം കഞ്ചാവുമായി പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിജയൻ സി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഷാജു സി പി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിൻ ബ്രൈറ്റ്, വൈശാഖ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തിരൂരിൽ 1.138 കിലോഗ്രാം കഞ്ചാവുമായി ഉമ്മർ കുട്ടി (52 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് എ യും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെറിയ അളവിൽ കഞ്ചാവുമായി പിടിയിലായി ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും വീണ്ടും കഞ്ചാവുമായി പിടിയിലായെന്നും എക്സൈസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. തിരൂർ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെ എം ബാബുരാജ്, പ്രിവന്‍റീവ് ഓഫീസർ അബ്ദുൾ സമദ് ടി, സിവിൽ എക്സൈസ് ഓഫീസർ വിനീഷ് പി ബി, റിബീഷ് കെ വി, ജയകൃഷ്ണൻ എ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം