ഇതാണോ ആര്‍ഷ ഭാരത സംസ്കാരം?, സന്യാസിനിമാര്‍ രാജ്യദ്രോഹികളല്ല, മതേതര രാഷ്ട്രത്തിലെ സഹോദരിമാര്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ്

Published : Jul 30, 2025, 05:27 PM ISTUpdated : Jul 30, 2025, 05:28 PM IST
protest nun arrest

Synopsis

സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടുവെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ തുറന്നടിച്ച് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവ. അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു.

സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണ്. ആർഷ ഭാരതത്തിന് അവിഭാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. 

അവര്‍ക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്നും ക്ലിമീസ് ബാവ ചോദിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ഇതെന്ത് നീതിയെന്നും ഇതെന്ത് ന്യായമെന്നും ക്ലിമീസ് ബാവ തുറന്നടിച്ചു.

സന്യാസിനിമാര്‍ രാജ്യത്തിന്‍റെ അനുഗ്രഹമാണെന്നും പതിനായിരകണക്കിന് മനുഷ്യരെ അവര്‍ ഉയര്‍ത്തിയെന്നും ക്ലിമീസ് ബാവ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെയും ക്ലിമീസ് ബാവ വിമര്‍ശനം ഉന്നയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ കന്യാസ്ത്രികൾക്കെതിരെയ ആരോപണം ശരിയല്ലെന്ന് പറയുന്നു. എങ്കിൽ പിന്നെന്തിനാണ് കൽത്തുറുങ്ക്, തുറന്ന് വിട്ടാൽ പോരെയെന്ന് ക്ലിമീസ് ബാവ ചോദിച്ചു.

പരിഹാരമുണ്ടാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകണം. അപ്പോഴേ സുരക്ഷിതത്വം തോന്നുകയുള്ളു. ഇതെല്ലാം കണ്ട് ക്രിസ്ത്യാനികള്‍ സുവിശേഷം മടക്കിവെക്കുമെന്ന് പ്രതീക്ഷിക്കരുത്. അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകുമെന്നും ക്ലിമീസ് ബാവ വ്യക്തമാക്കി.

കെസിബിസി അധ്യക്ഷൻ മാർ ക്ലിമീസിന്‍റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് വിവിധ സഭകള്‍ സംയുക്തമായി രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിഷ നിന്നാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്. മാര്‍ച്ചിനുശേഷം നടന്ന പ്രതിഷേധ പൊതുയോഗത്തിലാണ് ക്ലിമീസ് ബാവ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ