
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ വീട്ടില്‍ നിന്ന് കാണാതായതായി പരാതി. വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ അദിഷ് കൃഷ്ണയെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി.
രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം അദിഷ് വീട്ടില്‍ നിന്നും പോയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അദിഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പൊലീസ് സ്‌റ്റേഷനിലോ 9207603743, 9495337703 നമ്പറുകളിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam