നഗരസഭ ആര് ഭരിക്കണമെന്ന് ഇനി ജോസ് ചെല്ലപ്പൻ തീരുമാനിക്കും! 'ആരോടും വിരോധമില്ല', ആലപ്പുഴയിൽ സ്വതന്ത്രനായി ചരട് വലി

Published : Dec 14, 2025, 02:39 PM IST
Jose Chellappan

Synopsis

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആലപ്പുഴ നഗരസഭയിൽ ഭരണം പിടിക്കാൻ മുന്നണികൾ ശ്രമിക്കുമ്പോൾ നിർണായകമാകുക സ്വതന്ത്ര സ്ഥാനാർ‍ത്ഥി ജോസ് ചെല്ലപ്പൻ. നിലവിൽ ആലപ്പുഴയിൽ യുഡിഎഫിന് 23 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമാണ് ഉള്ളത്.

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആലപ്പുഴയിൽ സ്വതന്ത്രനായി ചരട് വലി. ആലപ്പുഴ നഗരസഭയിൽ ഭരണം നിർണയിക്കുക സ്വതന്ത്രൻ. ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമം തുടരുകയാണ്. ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം എടുത്തില്ലെന്ന് സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരു മുന്നണികളും ചർച്ച നടത്തി. സൗഹൃദവലയത്തിൽ രൂപീകരിച്ച ഒരു എക്സിക്യൂട്ടീവ് ഉണ്ട്. അവർ തീരുമാനമെടുക്കുമെന്നും ഉച്ചയോടെ തീരുമാനമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇരു മുന്നണികളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെല്ലാം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ആരോടും വിരോധമില്ലെന്നും ജോസ് ചെല്ലപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ ആലപ്പുഴയിൽ യുഡിഎഫിന് 23 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമാണ് ഉള്ളത്. എൻഡിഎ- 5, പിഡിപി-1, എസ്ഡിപിഐ-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില.

അതേ സമയം, എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ്‌ ആക്കാൻ ആളില്ല. പ്രസിഡന്റ്‌ പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല. രണ്ട് സീറ്റിൽ പട്ടിക വർഗ വിഭാഗത്തിൽ സ്ഥാനാർഥിയേ മത്സരിപ്പിച്ചെങ്കിലും രണ്ടു പേരും തോറ്റിരുന്നു. ബിജെപിക്കും സിപിഎമ്മിനും പട്ടിക വർഗ അംഗങ്ങൾ ഉണ്ട്. 24 വാർഡുള്ള പഞ്ചായത്തിൽ 14 സീറ്റിലും യുഡിഎഫ് ആണ് ജയിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

14 സീറ്റിൽ 10 സീറ്റും ജയിച്ച് ഭരണം കിട്ടി, പക്ഷെ പ്രസിഡന്റ്‌ ആക്കാൻ ആളില്ല! കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫ് പ്രതിസന്ധിയിൽ
ജീവിതത്തിൽ മാത്രമല്ല, ഇനി ഭരണത്തിലും ഈ ദമ്പതികള്‍ ഒരുമിച്ചാണ്; മലപ്പുറത്ത് വിജയത്തേരിലേറിയത് 2 ജോഡി ദമ്പതികൾ