
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) നിര്യാതനായി. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ആകാശവാണി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്.
ഭാര്യ - ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി. സംസ്കാരം സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ നടക്കും.
എം ആർ സജേഷിന്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. സജേഷിന്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. റിപ്പോർട്ടിംഗ് മേഖലയിൽ തന്റേതായ ശൈലി രേഖപ്പെടുത്തിയ സജേഷ് എല്ലായിപ്പോഴും മനുഷ്യ പക്ഷമുള്ള വാർത്തകൾ ആണ് പുറത്തുകൊണ്ടുവന്നത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
Read More : യുപിയിൽപ്രാർഥനാ യോഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 27 പേർ കൊല്ലപ്പെട്ടു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam