പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി'യുമായി ജൂനിയർ റെഡ് ക്രോസ്സ്

By Web TeamFirst Published Mar 1, 2020, 10:56 PM IST
Highlights

മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പങ്കുവക്കുന്നത്.

കോഴിക്കോട്: പൊള്ളുന്ന വേനലിൽ പക്ഷികൾക്കു ദാഹമകറ്റാൻ തണ്ണീർ കുടം പദ്ധതിയുമായി എളേറ്റിൽ എംജെ ഹയർ സെക്കണ്ടറി സ്കൂൾ ജെആർസി വിദ്യാർത്ഥികൾ രംഗത്ത്. മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പങ്കുവക്കുന്നത്.

ഹെഡ്മിസ്ട്രസ് പി എം ബുഷ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം എസ് മുഹമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  എൻകെ. മജീദ്, യു കെ റഫീക്ക്, എ കെ കൗസർ, കെകെ റഫീഖ്, അനിത, ഫാത്തിമ സുഹറ, ആയിഷ കെ തുടങ്ങിയവർ സംസാരിച്ചു. റാസി മുതുവാട്ടുശേരി സ്വാഗതവും റമീസ് സി നന്ദിയും പറഞ്ഞു.

click me!