
ആലുവ: ആലുവയിൽ 16 കാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് മരിച്ചത്. മുപ്പത്തടം ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് ആദിത്യൻ നീന്തൽ പഠിച്ചത്. നീന്തൽ പഠിച്ച സന്തോഷത്തിന് ഇത് കൂട്ടുകാരെ കാണിക്കാൻ പാടത്തേക്ക് പോയതായിരുന്നു കുട്ടി. പാടത്തെ ചതുപ്പിൽ പെട്ട് മുങ്ങി മരിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ആദിത്യനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടി ചതുപ്പിൽ പെട്ടെങ്കിലും രക്ഷിക്കുകയായിരുന്നു.
ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ മടങ്ങിവന്നില്ല; കൊയിലാണ്ടിയിൽ തിരഞ്ഞുപോയ നാട്ടുകാർക്ക് കിട്ടിയത് ചേതനയറ്റ ശരീരം
കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ എട്ട് വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകൻ മുസമ്മിൻ ആണ് മരിച്ചത്. പുളിയഞ്ചേരി യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉമ്മ ഹൈറുന്നിസ. സഹോദരങ്ങൾ മുഹമ്മദ് മിഷാൻ, മുഹമ്മദ് മിൻഹജ്ജ്.
ഇന്ന് രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാര് പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ് മുസമ്മിനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Read More: കാസർകോട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam