'കെ.സി. വേണു​ഗോപാൽ മുഖ്യമന്ത്രിയായാൽ 75 കോടി രൂപയുടെ പാഴ്ച്ചെലവ്, ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ ഭരണഘടനാ വിരുദ്ധം'

Published : May 12, 2026, 01:27 PM IST
kc venugopal, vd satheesan, ramesh chennithala

Synopsis

മുഖ്യമന്ത്രിയാകാനുള്ള വ്യക്തി അലപ്പുഴ എംപിയാകാൻ രാജസ്ഥാനിൽ നിന്നുള്ള എം.പി സ്ഥാനം കാലാവധിക്ക് മുൻപ് രാജിവെച്ചു. ഇപ്പോൾ ആലപ്പുഴ എം.പിയാണ്.

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇപ്പോൾ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങളെന്ന് സെൻ്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച്. മത്സരിക്കാത്ത വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് പ്രത്യേക സാഹചര്യം വേണം. ജനങ്ങൾ തെരഞ്ഞെടുത്ത അംഗങ്ങൾ യോഗം ചേർന്ന് നേതാവിനെ തീരുമാനിക്കണം . ഇത് ജനങ്ങളെ അറിയിക്കണം. എ ഐ സിസി രഹസ്യമായി നിയുക്ത എംഎൽഎമാരെ കണ്ടത് ഭരണഘടന വിരുദ്ധ നടപടിയാണെന്നും ജനറൽ സെക്രട്ടറി അഡ്വ. ശിവൻ മഠത്തിൽ. 

മുഖ്യമന്ത്രിയാകാനുള്ള വ്യക്തി അലപ്പുഴ എംപിയാകാൻ രാജസ്ഥാനിൽ നിന്നുള്ള എം.പി സ്ഥാനം കാലാവധിക്ക് മുൻപ് രാജിവെച്ചു. ഇപ്പോൾ ആലപ്പുഴ എം.പിയാണ്. ഇനി മുഖ്യമന്ത്രിയാകാൻ ഈ പദവിയും രാജിവെക്കണം. ഇതിലൂടെ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ കൂടി ഉണ്ടാകും. ജനങ്ങളുടെ നികുതി പണം 75 കോടി രൂപയുടെ പാഴ് ചെലവാണെന്നും ഇവർ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ പ്രതിശ്രുത വരന്റെ ശവകുടീരത്തിന് അരികെ പ്രഫുലക്ക് അന്ത്യനിദ്ര, അന്ത്യാഭിലാഷം നിറവേറ്റി കുടുംബം
ശക്തമായ മിന്നലില്‍ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ച് വീണ് ഗൃഹനാഥന് പരിക്ക്; മിന്നലേറ്റ് വീട്ടിലെ കോഴികൾ ചത്തു