സെക്രട്ടേറിയറ്റിലും കളക്‌ട്രേറ്റിലും അതിവേഗ ഇന്‍റർനെറ്റ്, കെ ഫോണിൽ സർക്കാർ ഓഫീസുകളിലേക്കും ഇന്‍റർനെറ്റ്

Published : Jan 28, 2026, 11:59 AM IST
kerala Government Secretariat

Synopsis

കെ ഫോൺ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സെക്രട്ടേറിയറ്റ് ഉൾപ്പെടെ 547 സർക്കാർ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകി. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 547 സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കി. സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, റവന്യൂ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികൾ ഉൾപ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് തടസമില്ലാത്ത ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ ഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കെ ഫോൺ. വിശ്വസനീയമായതും വേഗതയേറിയതുമായ ഇന്‍റര്‍നെറ്റ് കണക്ഷനിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുകയാണ് കെഫോൺ. തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ കണക്ഷനുകള്‍ ഇ-ഗവേണന്‍സ് സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പൊതുജന സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനും സഹായിക്കുന്നെന്ന് കെ ഫോൺ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ ജില്ലയില്‍ 5,679 FTTH കണക്ഷനുകളും, 2,366 BEL കണക്ഷനുകളും, 867 EWS കണക്ഷനുകളും നൽകുന്നുണ്ട്.കെഫോൺ ഒടിടി സേവനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ടു. നിലവിൽ 2053 കണക്ഷനുകളാണ് ഒടിടി കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കെഫോണ്‍ ഒടിടിയെ വേറിട്ടതാക്കുന്നത്.444 രൂപ മുതലുള്ള വിവിധ പാക്കേജുകളിലൂടെ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, മറ്റ് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനമാണ് കെഫോണ്‍ ഒടിടി നല്‍കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബ്ബർ എസ്റ്റേറ്റിൽ കടുവ, പേടിച്ചോടിയ വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്, ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്
'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്