
കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കല്‍പ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
എതിര്‍ക്കുന്നവരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. പി ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവര്‍ത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam