കുപ്രസിദ്ധ കുറ്റവാളി ഹെൽമറ്റ് മനുവിനെ കാപ്പ ചുമത്തി നാടുകടത്തി

Published : May 29, 2022, 09:39 PM IST
കുപ്രസിദ്ധ കുറ്റവാളി ഹെൽമറ്റ് മനുവിനെ കാപ്പ ചുമത്തി നാടുകടത്തി

Synopsis

അടിപിടി, അക്രമം, അസഭ്യം വിളി, മാരകമായ ആയുധങ്ങളുടെ ഉപയോഗം, സ്ഫോടക വസ്തുക്കൾ കൊണ്ടുള്ള ആക്രമണം, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഹെൽറ്റ് മനു.

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളിയായ ഹെൽമറ്റ് മനുവിവെന്ന ആരോമലിനെ (22) കാപ്പ ചുമത്തി നാടുകടത്തി. വർക്കല, കല്ലമ്പലം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. 2020 കാലയളവ് മുതൽ അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോവൂർ, ചെമ്മരുതി എന്നീ സ്ഥലങ്ങളിലും കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാടൻനട, കുന്നത്തുമല എന്നീ പ്രദേശങ്ങളിലും നിരവധി അക്രമങ്ങളാണ് മനു നടത്തിയത്.

വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വർക്കല ക്ലിഫ്, ഹെലിപ്പാഡ് എന്നീ സ്ഥലങ്ങളിലും മനുവിന്‍റെ ഗുണ്ടായിസം പലതവണയുണ്ടായി. നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച്     പ്രദേശവാസികളെ ആക്രമിച്ച് ഭയപ്പെടുത്തികൊണ്ട് അവരുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്ന രീതിയിൽ മനു നിരന്തരം കുറ്റകൃത്യങ്ങളില്‍ ഇടപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. അടിപിടി, അക്രമം, അസഭ്യം വിളി, മാരകമായ ആയുധങ്ങളുടെ ഉപയോഗം, സ്ഫോടക വസ്തുക്കൾ കൊണ്ടുള്ള ആക്രമണം, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഹെൽറ്റ് മനു.

ഇയാൾക്കെതിരെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളാണ് കാപ്പ ചുമത്താൻ ആധാരമായി എടുത്തിട്ടുള്ളത്. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ മനുവിനെതിരെ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്.   പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണവും സ്വൈരജീവിതം ഉറപ്പ് വരുത്തുന്നതിനും ഇത്തരത്തിലുള്ള പ്രവർത്തികളിൽനിന്നും ഇയാളെ പിന്തിരിപ്പിക്കുവാനുമായാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പു പ്രകാരം നാടുകടത്ത്ല‍ ഉത്തരവ് ഇറക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു