ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസം, സദാചാര ആക്രമണ കേസിലെ പ്രതി എംഡിഎംയുമായി പിടിയിൽ

Published : Apr 20, 2026, 05:33 PM IST
MDMA arrest

Synopsis

കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട എംഡിഎംയുമായി അറസ്റ്റിൽ. ‘തമ്പുരു വിഷ്ണു’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞമാസം റിമാൻഡിൽ ആയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ച ഡാൻസാഫ് സംഘം വീടിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കഠിനംകുളം പൊലീസിന് കൈമാറി. ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തമ്പുരു വിഷ്ണു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നട്ടുച്ച നേരത്ത് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ യുവാവ്, പരിശോധിച്ചപ്പോൾ കാലിൽ കെട്ടിയ രണ്ട് സിഗരറ്റ് പാക്കറ്റ്, പിടിച്ചത് എംഡിഎംഎ
ആലുവയിലെ സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാൻ എത്തിയ നവവധു തൂങ്ങി മരിച്ചു, കൃഷ്ണപ്രിയയുടെ വിയോഗത്തിൽ ഞെട്ടൽ മറാതെ കുടുംബം