മലയോര ഹൈവേ നിര്‍മ്മാണ സാമാഗ്രഹികള്‍ മോഷ്ടിച്ചു: കാപ്പ പ്രതി ഉള്‍പ്പെടെ അതിരപ്പിള്ളി പൊലീസിന്‍റെ പിടിയില്‍

Published : Aug 17, 2026, 02:39 PM IST
highway construction material theft

Synopsis

നിര്‍മ്മാണം നടക്കുന്ന വൈശേരി മേഖലയില്‍ നിന്നും നിര്‍മ്മാണ സാധനങ്ങള്‍ എടുക്കുന്നത് മലയോര ഹൈവേ നിര്‍മ്മാണ തൊഴിലാളി കാണുകയും മൊബൈലില്‍ ദൃശ്യം പകര്‍ത്തി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അതിരപ്പിള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍: മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റു നിര്‍മ്മാണ വസ്തുക്കളും മോഷണം നടത്തിയ കേസില്‍കാപ്പ പ്രതി ഉള്‍പ്പെടെ മൂന്നുപേരെ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി മിന്റോ, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മിന്‍റോ കാപ്പ കേസില്‍ നാടുകടത്തിയ ആളാണ്. പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളില്‍ എട്ടോളം കേസുകള്‍ ഉണ്ട്.

നിര്‍മ്മാണം നടക്കുന്ന വൈശേരി മേഖലയില്‍ നിന്നും നിര്‍മ്മാണ സാധനങ്ങള്‍ എടുക്കുന്നത് മലയോര ഹൈവേ നിര്‍മ്മാണ തൊഴിലാളി കാണുകയും മൊബൈലില്‍ ദൃശ്യം പകര്‍ത്തി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അതിരപ്പിള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന സാധനങ്ങള്‍ ചാലക്കുടിയിലെ ആക്രിക്കടയില്‍ കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന പണം ഉപയോഗിച്ച് മദ്യപിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാവറട്ടിയിൽ മകന്റെ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു, പ്രതി പൊലീസ് കസ്റ്റഡിയിൽ
പെരുമ്പാവൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരിമാർ മരിച്ചു