വാർഡിലേക്ക് കുടിവെള്ളമില്ല, വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

Published : Aug 26, 2023, 04:17 PM ISTUpdated : Aug 26, 2023, 04:21 PM IST
വാർഡിലേക്ക് കുടിവെള്ളമില്ല, വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

Synopsis

പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന്  ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി വാട്ടർ ടാങ്കിന് താഴെ വലവിരിച്ചു.  

കടക്കാവൂർ: തിരുവനന്തപുരത്ത് കടയ്ക്കാവൂരിൽ  വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷാണ്  ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്‍റെ വാർഡിലേക്ക് കുടിവെള്ളം കിട്ടാത്തതിലാണ് പ്രതിഷേധം.
 
വാർഡിലേക്ക് കുടിവെള്ളമെത്തുന്നില്ലെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണിയുമായി അഭിലാഷ് വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന്  ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി വാട്ടർ ടാങ്കിന് താഴെ വലവിരിച്ചു. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി മെമ്പറെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

Read More :  'അച്ഛനെ കൊന്നവൻ'; വാദിയായ മകനെ ജയിലിലാക്കി സിബിഐ, ഒടുവിൽ സത്യം ജയിച്ചു, 9 വർഷത്തിന് ശേഷം മോചനം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി