കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്യും; മരണം ആത്മഹത്യയെന്ന് പൊലീസ്

Published : May 16, 2025, 06:34 PM IST
കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്യും; മരണം ആത്മഹത്യയെന്ന് പൊലീസ്

Synopsis

ആത്മഹത്യാപ്രേരണയ്ക്ക്  സുഹൃത്ത് സജിയെ പൊലീസ് അറസ്റ്റ് ചെയ്യും. സജിയുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കി പൊലീസ്. കരിമം സ്വദേശി ഷീജയുടെ മരണതിലെ ദുരൂഹതയാണ് നീങ്ങിയത്. സംഭവത്തിൽ ഫോറൻസിക് സംഘം പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി. ആത്മഹത്യാപ്രേരണയ്ക്ക്  സുഹൃത്ത് സജിയെ പൊലീസ് അറസ്റ്റ് ചെയ്യും. സജിയുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് ഷീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് സുഹൃത്തായ സജികുമാറിനൊപ്പമാണ് ഷീജ താമസിച്ചിരുന്നത്. സജിയുടെ വീടിനു സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഷീജയുടെ മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് സജിക്കെതിരെ കേസെടുക്കും. 
സിഐഎസ്എഫ് ഉദ്യോഗസ്ഥരുടേത് കരുതിക്കൂട്ടിയുള്ള ക്രൂരത, കാറിടിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ