കളമശേരിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു

Published : Aug 10, 2022, 10:43 PM IST
കളമശേരിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു

Synopsis

രാത്രി ഒരു മണിയോടെ ഗേറ്റ് തള്ളി തുറന്ന മൂന്നംഗ സംഘം ഒരു ദ്രാവകം ഒഴിച്ച് വാഹനങ്ങൾ കത്തിക്കുകയായിരുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ കളമശേരിയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു. കളമശേരി എച്ച് എം ടി കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അനീസിന്‍റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു അതിക്രമം നടന്നത്. രാത്രി ഒരു മണിയോടെ ഗേറ്റ് തള്ളി തുറന്ന മൂന്നംഗ സംഘം ഒരു ദ്രാവകം ഒഴിച്ച് വാഹനങ്ങൾ കത്തിക്കുകയായിരുന്നു. ഇതിന് ശേഷം മൂന്ന് പേരും രക്ഷപ്പെട്ടുവെന്നാണ് പരാതി. കണ്ടാലറിയാവുന്ന അബ്ദുൾ ജലീൽ, ഹാരിസ്, അബ്ദുള്ള എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് മുഹമ്മദ് അനീസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സ്കൂൾ വിട്ട് മടങ്ങിയ കുട്ടിയെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു

ഇടുക്കിയിലെ കുമളിക്ക് സമീപം അട്ടപ്പള്ളത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. റോഡ് മുറിച്ചു കടക്കുന്നതിടെയാണ് കുട്ടിയെ സ്കൂട്ടർ ഇടിച്ചത്.  കുമളി സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അലോഹ മറിയം അൻറണിക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. സ്കൂട്ടർ ഇടിച്ച് റോഡിൽ വീണ കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്.

കാണാതായ വീട്ടമ്മയുടെ മൃതദേഹം കടൽത്തീരത്ത്

അമ്പലപ്പുഴയിൽ  നാലു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം അനന്ത ഭവനത്തിൽ  അനന്തന്റെ ഭാര്യ സ്വപ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് കാക്കാഴം കടൽത്തീരത്ത് കൈയാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ശരീരം ടെട്രാപോഡുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീട് പോലീസെത്തി ജെ സി ബിയുടെ സഹായത്തോടെ ടെട്രാപോഡുയർത്തി മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദിവസ വേതന ജോലിക്കാരിയായിരുന്നു സ്വപ്ന. രണ്ട് മാസത്തിന് ശേഷം മകൾ ഗോപികയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വീട്ടമ്മയെ കാണാതായതും പിന്നീട് മൃതദേഹം കണ്ടെത്തിയതും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ