മലപ്പുറം കാളികാവിലെ 14കാരിയെ കാണാതായതില്‍ ട്വിസ്റ്റ്, നി‍ർണായക കണ്ടെത്തലുമായി പൊലീസ്; പെൺകുട്ടി വിവാഹിത

Published : Dec 10, 2024, 10:02 AM ISTUpdated : Dec 10, 2024, 10:09 AM IST
മലപ്പുറം കാളികാവിലെ 14കാരിയെ കാണാതായതില്‍ ട്വിസ്റ്റ്, നി‍ർണായക കണ്ടെത്തലുമായി പൊലീസ്; പെൺകുട്ടി വിവാഹിത

Synopsis

ശൈശവ വിവാഹ നിരോധനനിയമ പ്രകാരമാണു പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും  ചുമത്തി.

മലപ്പുറം: കാളികാവിൽ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരിയായ 14കാരി വിവാഹിതയെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം കാളികാവ്  പൊലീസ് ഹൈദരാബാദിൽനിന്ന് കുട്ടിയെ  കണ്ടെത്തിയിരുന്നു. അസം സ്വദേശിയായ പിതാവ്  കുട്ടിയെ അസം സ്വദേശിയായ യുവാവിനാണ് വിവാഹം ചെയ്‌തു നൽകിയിയിരുന്നത്. പെൺകുട്ടിയുടെ പിതാവിനെയും വിവാഹം കഴിച്ചയാളെയും കാളികാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ശൈശവ വിവാഹ നിരോധനനിയമ പ്രകാരമാണു പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും  ചുമത്തി. വിവാഹം കഴിച്ചയാളിൽനിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് കാളികാവിലെ വാടകവീട്ടിൽ നിന്നു പെൺകുട്ടി ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞത്. 

കാളികാവ് പള്ളിശ്ശേരിയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അസം സ്വദേശിനിയായ 14 കാരിയെ നവംബർ 28-ാം തിയ്യതിയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ കാളികാവ് പൊലീസിൽ പരാതി നൽകി. 

Read More... വിറ്റാൽ 50 രൂപ പോലും കിട്ടില്ല, പറഞ്ഞിട്ടെന്ത്; പട്ടാപ്പകൽ 4 വീടുകളിലെ വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ

ഹൈദരാബാദിൽ നിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍ കൊൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കണ്ടെത്താനായത്. കാളികാവിൽ നിന്ന് മഞ്ചേരി, പെരിന്തൽമണ്ണ, കോയമ്പത്തൂർ വരെ ബസിലും തുടർന്ന് ട്രെയിനിലും യാത്ര ചെയ്താണ് പെണ്‍കുട്ടി ഹൈദരാബാദിൽ എത്തിയത്. അസം സ്വദേശിയായ ഒരാളുടെ കുടുംബത്തോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്