ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Jul 25, 2023, 06:01 AM IST
ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഒൻപത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വർണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 

തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഒൻപത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വർണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച്‌ കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്.

കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read also: 'മാറി പോകല്ലേ മോനേ'; വാങ്ങേണ്ട പരിപ്പിന്‍റെ സാമ്പിള്‍ വരെ കൊടുത്തുവിട്ട് ഒരമ്മ; വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി