ഭിന്നശേഷിക്കാരിയായ സര്‍ക്കാര്‍ ജീവനക്കാരിക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Jul 25, 2023, 03:53 AM IST
ഭിന്നശേഷിക്കാരിയായ സര്‍ക്കാര്‍ ജീവനക്കാരിക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Synopsis

കോഴിക്കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ആയിരുന്നു പരാതിക്കാരി. സ്ഥാനക്കയറ്റത്തെ തുടർന്നാണ് പരാതിക്കാരിക്ക് വടകര മണ്ണ് സംരക്ഷണ ഓഫീസറായി നിയമനം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ വടകരയിലും താമരശേരിയിലുമാണ് ഈ തസ്തികയുള്ളത്. 

കോഴിക്കോട്: അറുപത് ശതമാനം വൈകല്യമുള്ള, പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥയ്ക്ക് അവരുടെ വീടിന് സമീപം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ ഒരു താത്കാലിക തസ്തികയുണ്ടാക്കി നിയമനം നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും  ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.

ഉദ്യോഗസ്ഥ വിരമിക്കുന്നത് വരെ തസ്തിക നിലനിൽക്കുന്ന തരത്തിൽ നിയമനം നൽകാനുള്ള ശുപാർശ സർക്കാരിന് അയച്ചിട്ടുണ്ടെന്ന് ഡയറക്ടർ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. മെഡിക്കൽ കോളേജ് സ്വദേശിനി സുനിതയുടെ പരാതിയിലാണ് ഉത്തരവ്.
മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ആയിരുന്നു പരാതിക്കാരി. സ്ഥാനക്കയറ്റത്തെ തുടർന്നാണ് പരാതിക്കാരിക്ക് വടകര മണ്ണ് സംരക്ഷണ ഓഫീസറായി നിയമനം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ വടകരയിലും താമരശേരിയിലുമാണ് ഈ തസ്തികയുള്ളത്. പരാതിക്കാരി സ്ഥലം മാറ്റം ആവശ്യപ്പെടുന്ന ഓഫീസിൽ തസ്തിക നിലവിലില്ല. പരാതിക്കാരിയെ ഫീൽഡ് തല പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി 16ന് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Read also: ഈ അഞ്ച് വസ്തുക്കള്‍ കാറുകളില്‍ സൂക്ഷിക്കരുത്; കനത്ത ചൂടും തീപിടിത്തവും, മുന്നറിയിപ്പുമായി സൗദി അധികൃതര്‍

Asianet News Live

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു