
തിരൂർ: കടലില്‍ മത്സ്യം കുറഞ്ഞതോടെ ഉപജീവനം വഴിമുട്ടിയതിന്‍റെ സങ്കടത്തിലായിരുന്നു തിരൂര്‍ പുറത്തൂര്‍ പള്ളിക്കടവിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. പട്ടിണി ഒഴിവാക്കാൻ എന്തു ചെയ്യുമെന്നോർത്ത് വ്യാകുലപ്പെട്ടു നിന്ന പള്ളിക്കടവുകാരെ തേടിയെത്തിയത് പക്ഷെ ഒരു അപ്രതീക്ഷിത ചാകരയായിരുന്നു. നല്ല അസ്സൽ കല്ലുമ്മക്കായ ചാകര.
തിരൂര്‍-പൊന്നാനി ഭാഗത്ത് പുഴയില്‍ ഒരാഴ്ചയായി വ്യാപകമായി കക്ക ലഭിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഭാരതപ്പുഴയില്‍ തിരൂര്‍ പുറത്തൂര്‍ പള്ളിക്കടവ് ഭാഗത്ത് കല്ലുമ്മക്കായ ചാകര കൂടി എത്തിയത്. എറെ നാളായി ദുരിതത്തിലായിരുന്ന പള്ളിക്കടവിലെ പരമ്പരാഗത മത്സത്തൊഴിലാളികൾക്ക് ഇതോടെ താത്കാലിക ആശ്വാസമായിരിക്കുകയാണ്.
ഒരു കുട്ട കല്ലുമ്മക്കായക്ക് 700 രൂപയാണ് മത്സ്യതൊഴിലാളികൾക്ക് കിട്ടുന്നത്. പ്രളയസമയത്ത് പല സ്ഥലങ്ങളിലേയും കല്ലുമ്മക്കായ കൃഷി ഒലിച്ചുപോയിരുന്നു. ഇതാകാം പള്ളിക്കടവ് ഭാഗത്ത് കൂട്ടത്തോടെ എത്തിയതെന്നാണ് കരുതുന്നത്. എന്തായാലും പട്ടിണിയിലേക്ക് നീങ്ങുകയായിരുന്ന പള്ളിക്കടവിലെ മത്സ്യത്തൊഴിലാളികൾ വലിയ സന്തോഷത്തിലാക്കിയിരിക്കുകയാണ് അപ്രതീക്ഷിത കല്ലുമ്മക്കായ ചാകര
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam