കലോത്സവത്തിൽ എ ഗ്രേ‍ഡ് നേടിയ മണവാളൻ, രാത്രി ട്രെയിനിൽ മടങ്ങവെ ഉറക്കത്തിൽ നടുക്കുന്ന അപകടം, 5 വിരലും ചതഞ്ഞരഞ്ഞു

Published : Jan 07, 2024, 03:38 PM ISTUpdated : Jan 16, 2024, 12:13 AM IST
കലോത്സവത്തിൽ എ ഗ്രേ‍ഡ് നേടിയ മണവാളൻ, രാത്രി ട്രെയിനിൽ മടങ്ങവെ ഉറക്കത്തിൽ നടുക്കുന്ന അപകടം, 5 വിരലും ചതഞ്ഞരഞ്ഞു

Synopsis

വട്ടപ്പാട്ട് മൽസരത്തിൽ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിൽ വച്ചായിരുന്നു അപകടം.

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ട്രെയിനിൽ വച്ച് മൽസരാർത്ഥിക്ക് പരിക്ക്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലാണ് ട്രെയിനിനുള്ളിൽ അപകടത്തിൽപ്പെട്ടത്. ട്രെയിനിൽ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയതാണ് അപകടത്തിന് കാരണം. അപകടത്തിൽ ഫൈസലിന്‍റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു.

ഉറക്കത്തിനിടെ വാതിൽ വഴി ട്രെയിനിന്‍റെ പുറത്തേക്ക് ആയ കാലുകൾ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു അപകടം. കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മൽസരത്തിൽ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിൽ വച്ചായിരുന്നു അപകടം.

'ഇത് നടക്കില്ല', കലോത്സവത്തിൽ നിർണായക തീരുമാനം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി; 'വേദിയിൽ വൈകിയാൽ ഒഴിവാക്കും'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത മത്സരക്രമത്തിന്‍റെ കാര്യത്തിൽ ഉന്നത അവലോകന യോഗത്തിൽ നിർണായക തീരുമാനമുണ്ടായി എന്നതാണ്. കലോത്സവ വേദികളിൽ നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റി തീരുമാനിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംഘാടകസമിതി ഓഫീസിൽ ചേർന്ന ജില്ലാ ടീം കോ ഓർഡിനേറ്റർമാരുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപ്പീലുകളുടെ ആധിക്യവും കുട്ടികൾ വേദിയിലെത്താൻ വൈകുന്നതും  മൽസരങ്ങൾ വൈകുന്നതിന് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയക്രമം പാലിക്കാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റി തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മൽസരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കുട്ടികൾ വേദിയിൽ സമയത്തിനെത്തി എന്ന് ജില്ലാ കോ ഓർഡിനേറ്റർമാർ ഉറപ്പുവരുത്തണം. ഒന്നിലധികം മൽസരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററിൽ ക്രമീകരണം നടത്തും. അതിനായി നേരത്തേ ക്ലാഷ് ലിസ്റ്റ് തയ്യാറാക്കി കുട്ടികളെ അറിയിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനറും 14 ജില്ലാ കോ ഓർഡിനേറ്റർമാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും അതുവഴി നിർദേശങ്ങൾ കൃത്യമായി വിനിമയം ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, എം എൽ എമാരായ എം മുകേഷ്, എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, 14 ജില്ലകളിലെയും കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ