ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കം; മലപ്പുറം വണ്ടൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

Published : Jan 07, 2024, 03:22 PM IST
ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കം; മലപ്പുറം വണ്ടൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

Synopsis

മലപ്പുറം വണ്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു. 

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു. സുബ്രഹ്മണ്യൻ എന്നയാൾ മകൻ സുബിനെയാണ് ആക്രമിച്ചത്. തർക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ കുത്തുകയായിരുന്നു. 

മലപ്പുറം വണ്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുബിന് ​ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. 
സംഭവത്തിൽ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം