'കനലി'ന്റെ മാക്ബത്ത്‌ - ദി ലാസ്റ്റ് ഷോ തിരുവനന്തപുരത്ത്

Published : Apr 11, 2025, 12:57 PM IST
'കനലി'ന്റെ മാക്ബത്ത്‌ - ദി ലാസ്റ്റ് ഷോ തിരുവനന്തപുരത്ത്

Synopsis

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റർ നാടകമത്സരത്തിൽ മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച നാടകമാണ് മാക്ബത്ത് ദി ലാസ്റ്റ് ഷോ

തിരുവനന്തപുരം: കനൽ സാംസ്‌കാരിക വേദിയുടെ ഏറ്റവും പുതിയ നാടകമായ മാക്ബത്ത്‌- ദി ലാസ്റ്റ് ഷോ എന്ന നാടകത്തിന്റെ അവതരണം തിരുവനന്തപുരത്ത്. തൈക്കാടുള്ള സൂര്യ ഗണേശം തിയേറ്ററിൽ ഏപ്രിൽ 12,13 തിയതികളിലായാണ് നാടകം അവതരിപ്പിക്കുന്നത്. 3 മണിക്കും 7 മണിക്കുമായി ദിവസേന രണ്ട് അവതരണങ്ങളാണുള്ളത്. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റർ നാടകമത്സരത്തിൽ മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച നാടകമാണ് മാക്ബത്ത് ദി ലാസ്റ്റ് ഷോ. വീണ്ടും ഭഗവാന്റെ മരണം, സോവിയറ്റ് സ്റ്റേഷൻ കടവ് തുടങ്ങി ശ്രദ്ധേയമായ നാടകങ്ങളാണ് കനൽ സാംസ്‌കാരിക വേദി ഇതിന് മുൻപ് അവതരിപ്പിച്ചിട്ടുള്ളത്. ഹസിം അമരവിള രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ കണ്ണൻ നായർ, സന്തോഷ്‌ വെഞ്ഞാറമൂട്, ജോസ് പി റാഫേൽ, വാണി രാജേന്ദ്ര, അമൽ കൃഷ്ണ, റെജു കോലിയക്കോട്, ജയദേവ് രവി, അഡ്വ. നരേന്ദ്ര മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നാടകത്തിന്റെ ആർട്ട്‌ ഒരുക്കിയിരിക്കുന്നത് പ്രദീപ്‌ ആയിരൂപ്പാറയും ലൈറ്റ് അനൂപ് പൂനയുമാണ്. ടിക്കറ്റുകൾക്കായി വിളിക്കേണ്ട നമ്പർ 9895577389, 9961324440

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു