സ്യൂട്ട് കേയ്സും ബാഗുമായി രണ്ടു പേർ, സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു; തുറന്നപ്പോൾ കണ്ടെത്തിയത് കഞ്ചാവ്

Published : Apr 11, 2025, 12:42 PM IST
സ്യൂട്ട് കേയ്സും ബാഗുമായി രണ്ടു പേർ, സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു; തുറന്നപ്പോൾ കണ്ടെത്തിയത് കഞ്ചാവ്

Synopsis

എറണാകുളം കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി.ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടയിലായത്.

എറണാകുളം: എറണാകുളം കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി.ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടയിലായത്.

സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇരുമലപ്പടി കനാൽപ്പാലം ഭാഗത്ത്  പൊലീസ് പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്യൂട്ട് കെയ്സിലും ബാഗിലുമായി കഞ്ചാവ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് കോടതി

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം