മഴ പെയ്‌ത് തോർന്നപ്പോൾ ദേശീയപാത കുളമായി, വാഹനവുമായി നീന്തിക്കയറി യാത്രക്കാർ; സംഭവം കാഞ്ഞങ്ങാട്

Published : May 10, 2026, 03:56 AM IST
Kanhangad

Synopsis

കാസർകോട് കാഞ്ഞങ്ങാട് മഴയെ തുടർന്ന് ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടായി. കൂളിയങ്കൽ മുതൽ തോയമ്മൽ വരെയുള്ള റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ ആശുപത്രിയിലേക്കുള്ള സർവീസ് റോഡിലും വെള്ളക്കെട്ടുണ്ടായത് കാലവർഷം തുടങ്ങാനിരിക്കെ യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു.

കാസർകോട് : ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ്ഞങ്ങാട് കൂളിയങ്കൽ മുതൽ തോയമ്മൽ വരെയുള്ള റോഡാണ് വെള്ളത്തിൽ മുങ്ങിയത്. വൈകിട്ട് 7 മണിക്ക് തുടങ്ങിയ മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.

ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്.പല വാഹനങ്ങളും വഴി തിരിച്ചു വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് ഈ അവസ്ഥ. ഇതിനു താഴെയുള്ള സർവീസ് റോഡിലൂടെ ആണ് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടത്. ഈ റോഡിലും വെള്ളക്കെട്ട് ഉണ്ടായെന്നു യാത്രക്കാർ പറയുന്നു. ചെറിയ മഴ പെയ്തപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ കാലാവർഷം തുടങ്ങിയാൽ സ്ഥിതി ഗുരുതരമാകുമെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാട്ടാക്കട ബസ് സ്റ്റാൻഡിലെ ക്രൂരത; സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ അറിയിച്ചു; ലൈംഗികാതിക്രമത്തിൽ അന്വേഷണം
വിനോദയാത്രക്ക് പോകാനൊരുങ്ങാൻ നോക്കിയപ്പോൾ വളയും മാലയും കാണുന്നില്ല, ഡോക്ടറുടെ വീട്ടിൽ നിന്ന് കവര്‍ന്നത് 10 പവൻ, മോഷ്ടാവ് സിസിടിവിയിൽ