രാത്രി പ്രസവവേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ്; പെൺകുഞ്ഞിന് ജന്മം നൽകി അതിഥി തൊഴിലാളി

Published : Jun 17, 2023, 08:11 PM IST
രാത്രി പ്രസവവേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ്; പെൺകുഞ്ഞിന് ജന്മം നൽകി അതിഥി തൊഴിലാളി

Synopsis

ആംബുലൻസ് എത്തുന്നതിന് മുൻപ് ഷാക്കൂർ കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിനി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി.

കൊല്ലം: താമസസ്ഥലത്ത് പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബീഹാർ സ്വദേശിയും നിലവിൽ കരിക്കത്ത് താമസ്സവുമായ മുഹമ്മദ് വീരത്തിന്റെ ഭാര്യ ഷാക്കൂർ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.  കരിക്കത്ത് ആക്രി കച്ചവടം നടത്തുകയാണ് മുഹമ്മദ് വീരത്തും ഭാര്യ ഷാക്കൂറും. കടയിൽ തന്നെയാണ് ഇരുവരുടെയും താമസം. 

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഷാക്കൂറിനു പ്രസവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മുഹമ്മദ് വീരത്ത് ആശാ വർക്കറെ വിവരം അറിയിച്ചു. ആശാ വർക്കർ ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ജ്യോതിഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിനി എസ് നായർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. 

എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ഷാക്കൂർ കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിനി എസ് നായർ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ജ്യോതിഷ് കുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Read More : വരിവരിയായി നിർത്തി, പേടിച്ച് ഓടിയ മകനെ പിടിച്ചുവെച്ചു, 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല
കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു