ബാങ്കിനുള്ളിൽ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു, കൊളളയടിക്കുമെന്ന് ഭീഷണി, പിടികൂടി

Published : Jun 17, 2023, 05:56 PM ISTUpdated : Jun 17, 2023, 06:25 PM IST
ബാങ്കിനുള്ളിൽ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു, കൊളളയടിക്കുമെന്ന് ഭീഷണി, പിടികൂടി

Synopsis

വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. 

തൃശൂർ: തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം. ജീവനക്കാർക്ക് നേരേ പെട്രോൾ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് ബാങ്കിനുള്ളിൽ അതിക്രമം കാണിച്ച് ഭീതി പരത്തിയത്. ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി.  വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഇന്നു വൈകിട്ട് 4: 30 ഓടെയാണ് സംഭവം. സാമ്പത്തിക പ്രശ്നം മറികടക്കാൻ വേണ്ടിയാണ് ബാങ്കിൽ പിടിച്ചുപറിക്കാന്‍ ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജീവനക്കാരെ പേടിപ്പിച്ച് പണം തട്ടുകയായിരുന്നു ഉദ്ദേശ്യം. 

മകൻ മരിച്ചതറിയാതെ അമ്മ, മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് നാൾ, നൊമ്പരം

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു; സിപിഎമ്മെന്ന് ആരോപണം

 

 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ