കണ്ണമ്മൂല വിഷ്ണു വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം, 1,75000 രൂപ വെച്ച് പിഴ, 5 ലക്ഷം രൂപ അമ്മക്ക് കൈമാറണം

Published : Aug 14, 2026, 10:59 PM IST
Kannammoola Vishnu murder case

Synopsis

പ്രതികൾ ഓരോരുത്തരും 1,75000 രൂപ വെച്ച് പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിൻറെ അമ്മക്ക് കൈമാറണം.

തിരുവനന്തപുരം : കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ 7പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികൾ ഓരോരുത്തരും 1,75000 രൂപ വെച്ച് പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിൻറെ അമ്മക്ക് കൈമാറണം. 2016 ലാണ് അമ്മക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെ യുവമോർച്ചാ പ്രവർത്തകനായിരുന്ന വിഷ്ണുവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ വിഷ്ണുവിൻറെ അമ്മക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രതികളിൽ ഒരാളുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിൻറെ ബന്ധു ഉണ്ടായിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലക്ക് കാരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയിൽ ക്രൂര കൊലപാതകം, അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി
ഗൂഗിൾ പേ വഴിയും നേരിട്ടും ! 5000 രൂപ കൈക്കൂലി, കയ്യോടെ പൊക്കി വിജിലൻസ്, അസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ